ബംഗളൂരു: എയർഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റിലായ വ്യവസായി ശങ്കർ മിശ്രയെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മിശ്രയെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടത്.
മിശ്രയുടെ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പ്രതിയെ മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മതിയായ കാരണമില്ലാതെ കസ്റ്റഡി അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. എയർ ഇന്ത്യ വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും മൂന്ന് ജീവനക്കാരെയും മിശ്ര വിളിച്ചിരുന്നുവെന്നും അവരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ശങ്കർ മിശ്രയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നവംബര്‍ 26നാണ് സംഭവം നടന്നത്. വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പു റത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.