തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കു വിയോജിപ്പോടെ വഴങ്ങിയതിനു പിന്നാലെ കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന വാഴ്സിറ്റി ബില്ലില്‍ തീരുമാനമെടുത്തില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ മറ്റെല്ലാ ബില്ലുകള്‍ക്കും അംഗീകാരം നല്കി.
ഗവർണറുമായി നേരിട്ട് ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസഭയിലെ നയപ്രഖ്യാപനത്തിനു ഗവർണറെ ക്ഷ ണിക്കാൻ മന്ത്രിസഭാ തീരുമാനിക്കുകയും ചെയ്തു.
ചാൻസലർ ബില്ലിൽ രാജ്ഭവൻ നേരത്തെ നിയമപദേശം തേടിയിരുന്നു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം. വിസി നിർണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്.