തിരുവനന്തപുരം: പത്തനംതിട്ട കല്ലൂപ്പാറയിൽ മോക് ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്‍റെ അനന്തരാവകാശികൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം അനുവദിക്കുക.
ദുരന്ത നിവാരണ പ്രചാരണ പരിശീലനത്തിനിടെ കഴിഞ്ഞ മാസം 29നാണ് കല്ലൂപ്പാറയിൽ യുവാവ് മുങ്ങിമരിച്ചത്. മണിമലയാറ്റിൽ കോമളം പാലത്തിനു സമീപം അന്പാട്ടുഭാഗത്ത് മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എ
ന്നാൽ അവിടെ നിന്ന് നാല് കിലമീറ്റർ മാറിയാണ് മോക്ഡ്രിൽ നടത്തിയത്. ബിനു സോമന്‍റെ അപകട മരണം വിവാദമായതിനു പിന്നാലെ ഇതു സംബന്ധിച്ച് വകുപ്പുതല അന്വേഷണവും നടന്നുവരുന്നു.