കൊ​ച്ചി: ബ്യൂ​ട്ടി പേ​ജ​ന്‍റ് ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള ഫൈ​ന​ൽ‌ മ​ത്സ​രം കൊ​ച്ചി​ലെ മെ​റി​ഡി​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​ന്‍​പ​തി​ന് ഗ്രാ​ന്‍​ഡ് ഫി​നാ​ലെ ആ​രം​ഭി​ക്കും.

ഫൈ​ന​ലി​ല്‍ മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. സാ​രി റൗ​ണ്ട് വി​ത്ത് ഇ​ന്‍​ട്ര​ഡ​ക്ഷ​ന്‍, ഇ​ന്‍​ഡോ- വെ​സ്‌​റ്റേ​ണ്‍ കോ​സ്റ്റി​യൂ​മി​ല്‍ ക്വ​സ്റ്റി​യ​ന്‍ റൗ​ണ്ട്, ഗൗ​ണ്‍ വി​ത്ത് കോ​മ​ണ്‍ ക്വ​സ്റ്റി​യ​ന്‍ റൗ​ണ്ട് എ​ന്നി​വ​യാ​ണ് ഫൈ​ന​ലി​ലെ റൗ​ണ്ടു​ക​ള്‍.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് വി​ജ​യി​യെ കി​രീ​ട​മ​ണി​യി​ക്കു​ക. ഏ​ഴു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ വേ​ദി​യി​ലെ​ത്തു​ക.