കീ​വ്: റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി ഏ​ഴ് മു​ത​ൽ 36 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് റ​ഷ്യ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ ഫ​ല​വ​ത്താ​യി​ല്ല. വെ​ടി​നി​ർ​ത്ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്തും ലു​ഹാ​ൻ​സ്ക്, ഡൊ​ണെ​റ്റ്സ്ക്, ബാ​ഖ്മു​ത് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ റ​ഷ്യ മി​സൈ​ലു​ക​ൾ വ​ർ​ഷി​ച്ചു.

ഖേ​ഴ്സ​ൺ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മി​സൈ​ലു​ക​ൾ പ​തി​ച്ച​തോ​ടെ, യു​ക്രെ​യ്ൻ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. വെ​ടി​നി​ർ​ത്ത​ൽ വാ​ഗ്ദാ​നം ത​ങ്ങ​ൾ ഒ​രി​ക്ക​ലും വി​ശ്വ​സി​ച്ചി​രു​ന്നി​ല്ലെ​ന്നും റ​ഷ്യ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ സ​ത്യ​മാ​ണെ​ന്ന ചി​ന്ത പ​ണ്ടേ ഉ​പേ​ക്ഷി​ച്ചെ​ന്നും യു​ക്രെ​യ്ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​തി​നി​ടെ, ജ​നു​വ​രി ഏ​ഴി​ന് ക്രി​സ്മ​സ് ആ​ച​രി​ക്കു​ന്ന പ​തി​വ് ഉ​പേ​ക്ഷി​ച്ച​താ​യും റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നേ​തൃ​ത്വം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചുകൊ​ണ്ട് നി​ര​വ​ധി യു​ക്രെ​യ്ൻ പൗ​ര​ന്മാ​ർ രം​ഗ​ത്തെ​ത്തി.