സാൻ ഫ്രാൻസിസ്കോ: ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം കൊക്കയിലേക്കു കാർ ചാടിച്ച ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിലായി.
കലിഫോർണിയയിലെ പസഡേന സ്വദേശി ധർമേഷ് പട്ടേലിനെതിരേ കൊലപാതകശ്രമം, കുട്ടികളെ ഉപദ്രവിക്കൽ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. 300 അടിയോളം താഴ്ചയിൽ പതിച്ച കാറിലുണ്ടായിരുന്ന എല്ലാവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് വലിയ അദ്ഭുദമായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കലിഫോർണിയയിലെ സാൻ മാറ്റെയോ കൗണ്ടിയിൽ ഡെവിൾസ് സ്ലൈഡ് എന്ന സ്ഥലത്തുവച്ചാണ് ഇദ്ദേഹം തന്റെ ടെസ്ല കാർ അപകടത്തിൽപ്പെടുത്തിയത്. കുട്ടികൾ നാലും ഒന്‍പതും പ്രായക്കാരാണ്. ഹൈവേ പോലീസ് ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷിച്ചത്. ധർമേഷിനെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തയുടൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.