തിരുവനന്തപുരം: ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മയയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്, പ്രഭാഷകന്‍, അവതാരകന് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.