ബംഗളൂരു: വിമാനത്താവളത്തിനോട് ചേർന്നുള്ള പ്രധാന പാതയായ ഔട്ടർ റിംഗ് റോഡിൽ വാഹനങ്ങളുടെ കൂട്ടിയിടി. അമിത വേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം തെറ്റി ഒൻപത് വാഹനങ്ങളിലാണ് ഇടിച്ചത്.
ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടമുണ്ടായതിനെ തുടർന്ന് സ്ഥലത്ത് ദീർഘനേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.