തിരുവനന്തപുരം: വീണ്ടും മന്ത്രിയായി അധികാരമേറ്റ സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ നൽകി. ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യം എന്നിവയാണ് പ്രധാന വകുപ്പുകൾ.
ഹാർബർ എൻജിനിയറിംഗ്, ഫിഷറീസ് സർവകലാശാല, സംസ്ഥാന ചലചിത്ര വികസന കോർപറേഷൻ, സംസ്ഥാന ചലചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് തുടങ്ങിയവയുടെ ചുമതലയും സജി വഹിക്കും.
ഫിഷറീസ് വി. അബ്ദുറഹ്മാനും സാംസ്കാരികം വി.എൻ. വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസുമാണ് കൈകാര്യം ചെയ്തിരുന്നത്. നേരത്തേയുണ്ടാ യിരുന്ന പഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിലേക്കു പുനർവിന്യസിച്ചിരുന്നു. ഇവരെയും തിരിച്ചുവിളിക്കും.