ഡാളസ്: ഡാളസ് മെട്രോപൊളിറ്റനലിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രോസ്പർ സിറ്റി മലയാളി കൂട്ടായ്മ ഈ വർഷവും ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. 2022 ഡിസംബർ 30 വെള്ളിയാഴ്ച വൈകിട്ട് ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തിയ ആഘോഷ പരിപാടിയിൽ പ്രോസ്പെർ സിറ്റിയിലെ ഭൂരിപക്ഷം മലയാളി കുടുംബങ്ങളും പങ്കെടുത്തു.
ലീനസ് വർഗീസ് കണ്‍വീനറായി പ്രവർത്തിച്ച പ്രസ്തുത പരിപാടിയിൽ ഗാനങ്ങൾ, നൃത്തം തുടങ്ങിയ കലാപരിപാടികൾ, കൂടാതെ കുട്ടികളുടെ പ്രത്യേക കലാവിരുന്നും ശ്രദ്ധേയമായി. സജി തൃക്കൊടിത്താനം ഏവർക്കും പുതുവർഷ ക്രിസ്മസ് സന്ദേശം നൽകി. സ്നേഹ ബന്ധങ്ങളുടെ ആഴം വർധിപ്പിച്ചു പരസ്പര സഹകരണത്തിലും കരുതലോടയും ഒന്നിച്ചു മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു പുതു വർഷാശംസ നേർന്നു. കിടിലൻ ബിനോയ് ജോസ്, അഭിലാഷ് വലിയ വളപ്പിൽ, ശ്രീജിത്ത്മാ ണിക്കൊത്തു , മുജീബ് ഷാജഹാൻ, ജെറി അത്തോളി, വിജയ് ജയ ബാലൻ, കിരണ്‍, ബിനീഷ്, സ്റ്റാൻസി എബ്രഹാം എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു നേതൃത്വം നൽകി. കലാപരിപാടികളുടെ കണ്‍വീനറായി ജിബിൻസ് ഇടുക്കി പ്രവർത്തിച്ചു. പങ്കെടുത്ത എല്ലാം കുടുംബങ്ങൾക്കും സാമൂവൽ പനവേലി നന്ദി പറഞ്ഞു.