സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. എന്നും തന്‍റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന ആളാണ്. അതിനാല്‍ പല്‍ വിവാദങ്ങളിലും അദ്ദേഹത്തിന്‍റെ പേര് മുഴങ്ങുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

പത്രങ്ങളിലും, മറ്റ് മാധ്യമനകളിലും സാധാരണക്കാരനായ ഒരാള്‍ക്കെതിരെ കേസ് വന്നാല്‍ അയാളുടെ പേരും അഡ്രസ്സും ഫോട്ടോയും സഹിതം എല്ലാ മാധ്യമങ്ങളും കൊടുക്കുമ്ബോള്‍ ചില വലിയ ആളുകളുടെ കാര്യം വരുമ്ബോള്‍ പ്രമുഖര്‍ എന്ന പേരില്‍ അതിനെ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് ജൂഡ് ചോദിക്കുന്നത്. സാറാസ് ആണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത പുതിയയ ചിത്രം.

ജൂഡ് ആന്റണിയുടെ ഫേസ്ബുക് പോസ്റ്റ്:

“സാധാരണക്കാരനായ ഒരാള്‍ക്കെതിരെ കേസ് വന്നാല്‍ അയാളുടെ പേരും അഡ്രസ്സും ഫോട്ടോയും സഹിതം എല്ലാ മാധ്യമങ്ങളും കൊടുക്കും. പഴകിയ ഭക്ഷണം പിടിച്ചാല്‍ പ്രമുഖ ഹോട്ടല്‍, രോഗി മരിച്ചാല്‍ പ്രമുഖ ആശുപത്രി , ലഹരി പിടിച്ചാല്‍ പ്രമുഖ ഹോട്ടല്‍. പ്രിയ മാധ്യമ സുഹൃത്തുക്കളേ നിങ്ങള്‍ അവരെ പ്രമുഖര്‍ എന്ന് തന്നെ വിളിച്ചോളൂ, അതേ മര്യാദ സാധാരണക്കാരനും അര്‍ഹിക്കുന്നുണ്ട്.”