ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും.

കാലങ്ങളായി രാജ്യം ആവശ്യപ്പെടുന്നതാണ് ജാതി സെന്‍സസ്. രാജ്യത്തിന് വളരെ ഗുണകരമായിരിക്കുമിത്. ബിഹാറിന് മാത്രമായല്ല, ദേശീയാടിസ്ഥാനത്തില്‍ തന്നെ സെന്‍സസ് നടത്തണമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തംഗ സംഘത്തേയും കൂട്ടിയാണ് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ കാണുന്നത്.

ജാതി സെന്‍സ് നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ചുമതലയാണ്. കാര്യം വേണ്ടവിധം ബോധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. എല്ലാവരുടെയും താത്പര്യവും ജാതി സെന്‍സസ് നടപ്പിലാക്കണമെന്നു തന്നെയാണെന്നും നിതീഷ് പറഞ്ഞു.