വത്തിക്കാൻ സിറ്റി: ഉത്ഥാനത്തിലും സമാധാനത്തിലുമാണ് ഈസ്റ്റർ നിലകൊള്ളുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ. ദുഃഖവെള്ളിയിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുജന പങ്കാളിത്തമില്ലാതെ വിശുദ്ധവാര തിരുക്കർമങ്ങൾ നിർവഹിക്കുന്നതിനിടെ, ഇറ്റലിയിലെ റായ്-1 എന്ന ടെലിവിഷൻ ചാനലിലേക്കു ഫോണിൽ വിളിച്ചാണ് അദ്ദേഹം പ്രതീക്ഷയുടെ സന്ദേശം നല്കിയത്.
ദുഃഖവെള്ളി ദിനത്തിലെ പ്രത്യേക പരിപാടിക്കിടെ അപ്രതീക്ഷിതമായി വന്ന മാർപാപ്പയുടെ കോൾ അവതാരകയെ തെല്ലു പരിഭ്രമിപ്പിച്ചു.
ക്രിസ്തുവിന്റെ കുരിശുമരണവും കൊറോണ മഹാവ്യാധിയിൽ ജീവൻ പൊലിഞ്ഞവരുമാണ് തന്റെ മനസിലെന്നു മാർപാപ്പ പറഞ്ഞു. നിരവധി ഡോക്ടർമാർ, നഴ്സുമാർ, സന്യാസിനിമാർ, വൈദികർ എന്നിവർ ജീവൻ ത്യജിച്ചു. മഹാവ്യാധിക്കെതിരായ പോരാട്ടത്തിലെ മുൻനിര ഭടന്മാരായിരുന്നിവർ.