പാലക്കാട്: പാലക്കാട്ട് ട്രെയിനില്‍ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ചരസ് ആണ് പിടികൂടിയത്. ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ നിന്നായിരുന്നു ലഹരിമരുന്ന് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ആര്‍പിഎഫും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. ആരെയും പിടികൂടാനായില്ല. ലഹരി സംഘം ട്രെയിനിൽ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.