ലണ്ടന്‍: പ്രമേഹ രോഗ ബാധിതരായവരില്‍ പത്തില്‍ ഒന്ന് ആളുകള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിലെത്തിയാല്‍ ഒരാഴ്ചക്കകം മരണമടയുന്നതായി കണ്ടെത്തല്‍. ഡയബറ്രോളജിയ എന്ന ഇംഗ്ളീഷ് പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്.
1300ഓളം രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. പ്രമേഹ സംബന്ധിയായ കുഴപ്പങ്ങളും പ്രായത്തിന്റെ അവശതകളും ഈ പ്രശ്നത്തിന് കാരണമാകുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. ബോഡി മാസ് ഇന്‍ഡക്സ് നോക്കുമ്ബോള്‍ ഭാരവും ഉയരവും തമ്മിലെ അനുപാദം വളരെയധികം വര്‍ദ്ധിച്ചവരിലാണ് ഈ പ്രശ്നം കൂടുതല്‍.
കണ്ണ്, നാഡി, കിഡ്നി മുതലായവയ്ക്ക് പ്രമേഹം മൂലം പ്രശ്നം ബാധിച്ചവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായിട്ടുള്ളത്. ഇങ്ങനെ മരിക്കുന്ന രോഗികളുടെ ശരാശരി പ്രായം 70 വയസ്സാണ് എന്നും ലേഖനത്തില്‍ പറയുന്നു.