തൃശൂർ: തളിക്കുളത്ത് മധ്യവയസ്കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്.
സുഹൃത്തായ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ ഹബീബിനെ പോലീസ് അറസ്റ്റു ചെയ്തു. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
തളിക്കുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഷാജിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. വീട് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തുകയറി നാട്ടുകാർ അവശനിലയിലായ ഷാജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹബീബിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇയാളുടെ കൈയിൽനിന്നും ഷാജിതയുടെ സ്വർണവും കണ്ടെത്തി.