ന്യൂഡല്‍ഹി: തലസ്ഥാനത്ത് താപനില താഴ്ന്നതോടെ കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്. ഡല്‍ഹിയിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. ശനിയാഴ്ച വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മൂടല്‍ മഞ്ഞ് രൂക്ഷമായതോടെ 12 ട്രെയിനുകള്‍ വൈകിയോടുമെന്നും രണ്ട് ട്രെയിനുകളുടെ സര്‍വീസ് തത്ക്കാലത്തേക്ക് റദ്ദാക്കിയെന്നും ഉത്തര റെയില്‍വേ അറിയിച്ചു.
നിലവില്‍ വിമാനസര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല.