തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആരോഗ്യ വകുപ്പ് ജീവനകാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് രോഗികളുമായി ഇടപ്പെട്ട ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് മുന്നറിയിപ്പ്. സ്ഥാപന മേധാവികള്‍ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഏതെങ്കിലും സാഹചര്യത്തില്‍ കൊവിഡ് രോഗികളുമായി ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്തി സ്ഥാപനത്തില്‍ രേഖപ്പെടുത്തണം. സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പ് ഡയറക്ടറുടേതാണ് നിര്‍ദേശം. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം.