ചെന്നൈ: ഗ്രാമീണപശ്ചാത്തലത്തിൽ നിന്ന് ജല്ലിക്കെട്ടിനെ ചെന്നൈ മഹാനഗരത്തിലേക്ക് പറിച്ചുനടാനൊരുങ്ങി ഉലകനായകൻ കമൽ ഹാസൻ. അനുമതി ലഭിച്ചാൽ പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച്, തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം(എംഎൻഎം) ചെന്നൈ നഗരത്തിൽ ജല്ലിക്കെട്ട് നടത്തുമെന്ന് ഹാസൻ അറിയിച്ചു.
ജല്ലിക്കെട്ട് എന്ന കായികവിനോദത്തിന്റെ മഹിമയും പ്രാധാന്യവും നഗരവാസികളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് ഹാസൻ വ്യക്തമാക്കി. ജല്ലിക്കെട്ട് നിരോധിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ ചെന്നൈ മറീനാ ബീച്ചിൽ 2017-ൽ നടന്ന മഹാപ്രക്ഷോഭം താൻ മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രക്ഷോഭത്തിന് പിന്നാലെ ജല്ലിക്കെട്ട് നിയമവിധേയമാക്കുന്ന ബിൽ തമിഴ്നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കിയിരുന്നു.