ക​ണ്ണൂ​ര്‍: ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കു​വൈ​ത്തി​ല്‍ നി​ന്നു​മെ​ത്തി​യ പ്ര​വാ​സി​ക​ള്‍ ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു. മൂ​ന്നു ബ​സു​ക​ളി​ലാ​യി എ​ത്തി​യ സ്ത്രീ​ക​ളു​ള്‍​പ്പ​ടെ 18 പേ​രാ​ണ് റോ​ഡി​ല്‍ കാ​ത്ത് കി​ട​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ എ​ല്ലാ​വ​രും കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. മൂ​ന്നു മ​ണി​ക്കൂ​റാ​യി ഇ​വ​ര്‍ റോ​ഡി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​തെ സ്ത്രീ​ക​ള്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ 14 പേ​രെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റു​വാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.