കോഴിക്കോട്; അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലാണ് സംഭവം.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മാഹിനാണ് പരിക്കേറ്റത്. ക്ലാസില്‍ മാഹില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ട് വരാന്തയിലൂടെ പോവുകയായിരുന്ന അധ്യാപകന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം മര്‍ദിച്ചെന്നാണ് പരാതി.
വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കൈയില്‍ നീര് കണ്ടതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കൈയുടെ മസിലിന് ചതവേറ്റിട്ടുണ്ട്.
സംഭവത്തില്‍ അധ്യാപകന് കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു