കൊച്ചി: എറണാകുളത്ത് സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മറ്റൂർ വരയിലാൻവീട്ടിൽ ഷൈജുവിനെ കാലടി പോലീസ് അറസ്റ്റു ചെയ്തു.
കുടുംബ പ്രശ്നങ്ങൾ മൂലമുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ഷൈജു പോലീസിനോട് സമ്മതിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ബുധനാഴ്ച ഉച്ചയ്ക്കാണ് ഷൈജുവിന്റെ ഭാര്യ സുനിതയെ മറ്റൂർ ചെന്പിശേരി റോഡിലുള്ള ഭർതൃഗൃഹത്തിൽ കുത്തേറ്റ് അവശനിലയിൽ കണ്ടത്. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.