ചെന്നൈ: ഇരുങ്ങാട്ടുകോട്ടയില്‍ നടന്ന എംആര്‍എഫ് ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെയുണ്ടായ അപകടത്തില്‍ പ്രമുഖ റേസിംഗ് താരത്തിന് ദാരുണാന്ത്യം. മുതിര്‍ന്ന കാര്‍ റേസറായ കെ.ഇ. കുമാര്‍(59) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് സംഭവം. ട്രാക്കില്‍ നിന്ന് തെന്നിമാറിയ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
സംഘാടകള്‍ ഉടന്‍തന്നെ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെതുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു.