ന്യൂഡല്‍ഹി; കനത്ത ചൂടില്‍ വീശിയടിക്കുന്ന ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുന്നു,, ഡല്‍ഹിയിലെ പലം മേഖലയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്,, 2002ന് ശേഷം മേയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
കൂടാതെ രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്,, ഇവിടെ 50 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി ചുരു ഐഎംഡി രവീന്ദ്ര സിഹാഗ് അറിയിച്ചു,, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്, താപനില ഇതേ രീതിയില്‍ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.