മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കുടുംബം. ഐ പി എല്‍ രണ്ടാം പാദത്തിന് ഒരുങ്ങുന്നതിനായി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിനൊപ്പം എത്തിയ അദ്ദേഹത്തിന്റെ കുടുംബം വളരെ ഗംഭീരമായാണ് മലയാളികളുടെ ഉത്സവം ആഘോഷിച്ചത്. വലിയൊരു ഓണസദ്യ തന്നെ ഉണ്ടുകൊണ്ടാണ് കുടുംബം ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്. ധോണിയുടെ ഭാര്യയായ സാക്ഷി സിങ് ധോണി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഓണസദ്യയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 22 വിഭവങ്ങള്‍ അടങ്ങിയ ഉഗ്രന്‍ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ കൂടി സാക്ഷി നേര്‍ന്നിട്ടുണ്ട്.
ഇതോടൊപ്പം ധോണിയുടെ മകളായ സിവ ഈ സദ്യ ഉണ്ണുന്ന ചിത്രവും സാക്ഷി മലയാളി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. വാഴയിലയില്‍ വിളമ്ബിയ ചോറിനും മറ്റ് വിഭവങ്ങള്‍ക്ക് മുന്നില്‍ കഴിക്കാന്‍ ഇരിക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചിട്ടുള്ളത്.
ഇവര്‍ക്ക് കേരളക്കരയോടുള്ള പ്രിയം മുന്‍പും വെളിപ്പെട്ടിട്ടുള്ളതാണ്. മുന്‍പ് മലയാളം പാട്ടുകള്‍ പാടി മലയാളികളെ കയ്യിലെടുക്കാന്‍ ധോണിയുടെ മകളായ സിവയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികളുടെ ഇഷ്ടഗാനങ്ങളായ ‘അമ്ബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’, ‘കണ്ടു ഞാന്‍ കണ്ണനെ കായാമ്ബൂ വര്‍ണ്ണനെ’, എന്നീ ഗാനങ്ങള്‍ പാടുന്ന സിവയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ആദ്യം പലരും വിശ്വസിച്ചില്ലെങ്കിലും മകള്‍ മലയാളം പാട്ടുകള്‍ പഠിച്ചു പാടുന്നത് എങ്ങനെ എന്നത് സാക്ഷി വെളിപ്പെടുത്തിയപ്പോള്‍ എല്ലാവരും കൊച്ചു സിവയുടെ പാട്ടുകള്‍ കൗതുകപൂര്‍വ്വം കേള്‍ക്കുകയായിരുന്നു. സിവയെ പരിപാലിക്കുന്ന ഷീല എന്ന ആയയാണ് മലയാളം പാട്ടുകള്‍ പഠിപ്പിച്ചു കൊടുത്തത് എന്നാണ് സാക്ഷി വ്യക്തമാക്കിയത്.
അതേസമയം രണ്ടാം പാദ മത്സരങ്ങള്‍ക്കായി ധോണിയുടെ നേതൃത്വത്തില്‍ യുഎഇയില്‍ എത്തിയ ചെന്നൈ ടീം അവരുടെ നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പരിശീലനം ആരംഭിച്ചു. കഴിഞ്ഞ സീസണില്‍ പാടെ നിറംമങ്ങിയതിന് ശേഷം ഈ സീസണില്‍ മികച്ച പ്രകടനം നടത്തി വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.
കോവിഡ് വ്യാപനം മൂലം ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുമ്ബോള്‍ 10 പോയിന്റോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നില്‍ക്കുന്നത്. യുഎഇയിലെ രണ്ടാം പാദത്തില്‍ കളത്തില്‍ ഇറങ്ങുന്ന ആദ്യ ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായാണ് യുഎഇയിലെ അവരുടെ ആദ്യ മത്സരം. രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനായി മുംബൈ ഇന്ത്യന്‍സും യുഎഇയില്‍ എത്തിയിട്ടുണ്ട്.



