കന്പാല: ഉഗാണ്ടയിൽ ബസ് ട്രക്കിൽ ഇടിച്ച് 16 പേർ മരിച്ചു. വടക്കൻ ഉഗാണ്ടൻ ജില്ലയായ ഒയാമിൽ രാത്രിയാണ് അപകടമുണ്ടായത്.
തലസ്ഥാനമായ കന്പാലയിൽനിന്നു ഗുലുവിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അഡെബെ ട്രേഡിംഗ് സെന്ററിന്റെ ചരക്കുകൾ നിറച്ചെത്തിയ ട്രക്കിലാണ് ബസ് ഇടിച്ചത്.
11 പേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റ് നാല് പേർ ആശുപത്രിയിലാണ് മരിച്ചത്. പിന്നീട് ബസ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മറ്റൊരു മൃതദേഹം കണ്ടെത്തി. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.