കൊളംബോ: രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ട 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ചൊവ്വാഴ്ച പിടിയിലായ മത്സ്യത്തൊഴിലാളികളെ കൊളംബോയിലെ മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കിയ ശേഷമാണ് മോചിപ്പിച്ചത്.
ജാഫ്ന മേഖലയിലൂടെ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ കടന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീലങ്കയുടെ വടക്കൻ തീരത്തേക്ക് മത്സ്യബന്ധനത്തിനായി എത്തരുതെന്ന നിബന്ധനയോടെയാണ് ഇവരെ മോചിപ്പിച്ചത്.
എമിഗ്രേഷന് നടപടികൾ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറിയതായി ലങ്കൻ അധികൃതർ അറിയിച്ചു.