ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് .ഇതോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു .
അടിയന്തര ഉപയോഗത്തിലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ & ജോൺസൺ അപേക്ഷ നൽകിയത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ- കമ്പനിയുമാണ് ഇന്ത്യയിൽ വിതരണക്കരാർ.



