ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങളെപറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരും. കടകളിൽ പ്രവേശിക്കാൻ മൂന്നു തരം സർട്ടിഫിക്കറ്റുകളിൽ ഒന്ന് നിർബന്ധമാക്കിയതടക്കം യോഗത്തിൽ ചർച്ച ചെയ്യും. ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങളും ഇന്നത്തെ അവലോകന യോഗത്തിൽ ചർച്ച ചെയ്യും.അതേ സമയം വാരാന്ത്യ ലോക്ക്ഡൗൺ ഒരു ദിവസമാക്കിയതിന് ശേഷമുള്ള ആദ്യ ശനിയാഴ്ച്ച നിരത്തുകൾ സജീവമായിരുന്നു.