തിരുവനന്തപുരം: വര്‍ക്കല എംഎല്‍എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ആനാവൂര്‍ നാഗപ്പന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെതുടര്ന്നാണ് തീരുമാനം. യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.
ആനാവൂര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷവും ജില്ലയിലെ നേതാക്കളുടെ പടലപിണക്കങ്ങളും തര്‍ക്കങ്ങളും തുടരുന്നതിനാല്‍ മറ്റാരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തിരുന്നില്ല.
ഒടുവില്‍ സമവായനീക്കമെന്ന നിലയിലാണ് ആനാവൂര്‍ വിഭാഗം വി.ജോയിയുടെ പേര് നിര്‍ദേശിച്ചത്. ഇടഞ്ഞ് നിന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഇതിനെ അംഗീകരിക്കുകയായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന സമിതിയംഗം കൂടിയാണ് വി.ജോയ്.