തിരുവനന്തപുരം : സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വേദിയിൽ വച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ രഹസ്യ സംഭാഷണം എല്ലാവരിലും ആകാംക്ഷ പടർത്തി.
ഗവർണർ ഗൗരവത്തിലാണു മുഖ്യമന്ത്രിയോട് സംസാരിച്ചത്. മുഖ്യമന്ത്രി അതേ ഗൗരവത്തിൽ തന്നെ കേൾക്കുന്നതും കാണാമായിരുന്നു. അതിനു ശേഷമാണു ഇരുവരും ഗവർണർ ഒരുക്കിയ ചായ സത്കാരത്തിനായി പോയത്.
സജി ചെറിയാൻ രാജിവയ്ക്കാനിടയായ സാഹചര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്നു കൈമാറണമെന്നു രാജ്ഭവൻ കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ഇവർ തമ്മിൽ സംസാരിച്ചതെന്നാണു വിവരം.