പത്തനംതിട്ട: ഏനാത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിക്കെതിരെ ഗുരുതര ആരോപണം. യുവതിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഗുരുത ആരോപണമുള്ളത്. മാനസികവും ശാരീരികവുമായി സുഹൈൽ പീഡിപ്പിച്ചതായും ഇതിൽ മനംനൊന്ത് താൻ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളിലെ അധികൃതർക്ക് വിഷയം സൂചിപ്പിച്ച് യുവതി കത്ത് നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസമാണ് കത്ത് നൽകിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്.