ഓൺലൈൻ തട്ടിപ്പുകൾ പലവിധത്തിലാണ് അരങ്ങേറുന്നത്. ഇപ്പോഴിതാ ഏറെ വ്യത്യസ്തമായൊരു തട്ടിപ്പിൻ്റെ വിവരം പുറത്തുവന്നിരിക്കുകയാണ്. പണത്തിനു പകരമായി  ഗർഭിണിയാക്കാൻ തയ്യാറായ ഒരു ‘സ്ത്രീ’യുടെ ഓഫർ സ്വീകരിച്ചാണ്  പൂനെയിലെ ഒരു കോൺട്രാക്ടർ കുഴിയിൽ ചാടിയത്. സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ടതായവട്ടെ  11 ലക്ഷം രൂപയും. “എന്നെ ഗർഭിണിയാക്കാൻ കഴിയുന്ന ഒരു പുരുഷനെ തിരയുന്നു” എന്ന് എഴുതിയ ഒരു ഓൺലൈൻ പരസ്യം കണ്ടതോടെയാണ് കോൺട്രാക്ടർ പ്രതികരിച്ചത്.

2022 മുതൽ നിരവധി സംസ്ഥാനങ്ങളിൽ സജീവമായ “പ്രെഗ്നൻ്റ് ജോബ്” അല്ലെങ്കിൽ “പ്ലേബോയ് സർവീസ്” തട്ടിപ്പ് എന്നറിയപ്പെടുന്ന രാജ്യവ്യാപകമായ സൈബർ റാക്കറ്റുമായുള്ള ബന്ധം ഈ സംഭവം വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.