സൗദി അറേബ്യയിൽ ലോക്കൽ പോലീസും മദ്യ കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഒക്ടോബർ 16ന് നടന്ന ഏറ്റുമുട്ടലിൽ ജാർഖണ്ഡിലെ ഗിരിധി ജില്ലയിൽ നിന്നുള്ള 27കാരനായ വിജയ് കുമാർ മഹാതോയാണ് മരിച്ചത്.

ദുമ്രി ബ്ലോക്കിന് കീഴിലുള്ള ദുധാപാനിയ ഗ്രാമത്തിൽ താമസിക്കുന്ന വിജയ് കുമാർ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു.

ഒക്ടോബർ 16 ന് ജിദ്ദയിൽ വെച്ച് മഹാതോ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടുവെന്ന് കുടുംബം ആദ്യം വിശ്വസിച്ചിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.