ടെലിവിഷൻ താരത്തിന് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബംഗളൂരുവിൽ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജർ ആയി ജോലി ചെയ്യുന്ന നവീൻ ആണ് അറസ്റ്റിലായിരിക്കുന്നത്. തെലുങ്ക്, കന്നട ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന നടിയെയാണ് നവീൻ നിരന്തരം ശല്യം ചെയ്തത്.
“നവീൻസ്” എന്ന സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോൾ മുതൽ ശല്യം തുടങ്ങിയതായി നടി പറഞ്ഞു. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും അയാൾ അശ്ലീല ഉള്ളടക്കം അയച്ചുകൊണ്ടിരുന്നു. ബ്ലോക്ക് ചെയ്തതിന് ശേഷവും ഇത് തുടർന്നു. മൂന്ന് മാസത്തിനിടെ പ്രതി, താരത്തെ ലക്ഷ്യം വച്ചുകൊണ്ട് നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.



