ലൈംഗികാരോപണ കേസുകളില്‍ ഉള്‍പ്പെട്ട റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിൽ വിമർശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ വിമർശനവുമായി സംവിധായകൻ കെ.പി വ്യാസൻ എത്തിയിരിക്കുകയാണ്. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായികാനായകന്മാര്‍ എന്തൊക്കെ ബഹളം വച്ചേനെ എന്നാണ് വ്യാസന്‍ ചോദിക്കുന്നത്.
ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ എന്നും വ്യാസന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം വേടന് പുരസ്കാരം നൽകിയതിന് പിന്നിലെ കാരണം ജൂറി ചെയർമാൻ പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേതെന്ന് പ്രകാശ് രാജ് പറഞ്ഞു. വേടന്റെ പാട്ടുകളിലെ അതിജീവനത്തിനുള്ള ത്വര കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തത് കൊണ്ടാണ് പുരസ്കാരം നൽകിയതെന്നും പ്രകാശ് രാജ് പറഞ്ഞു.



