വിജിലൻസ് മേധാവിയായിരുന്ന ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചതിനെ തുടർന്നാണ് വിജിലൻസിന്റെ പുതിയ മേധാവിയായി എഡിജിപി യോഗേഷ് ഗുപ്തയെ നിയമിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സിബിഐലും സേവനം അനുഷ്ഠിച്ചിട്ടുള്ള യോഗേഷ് ഗുപ്ത ബീവറേജസ് കോർപ്പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് വിജിലൻസ് ഡയറക്ടർ പദവിയിലേക്ക് എത്തുന്നത്.

ടി കെ വിനോദ് കുമാർ വിരമിച്ച സാഹചര്യത്തില്‍ ഡിജിപി പദവി കൂടി യോഗേഷ് ഗുപ്തക്ക് ലഭിച്ചേക്കും. സർവീസില്‍ നിന്ന് വിരമിക്കാൻ ഒരു വർഷം ബാക്കി നില്‍ക്കെകയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ടി കെ വിനോദ് കുമാർ പദവിയില്‍ നിന്നും സ്വയം വിരമിച്ചത്. പദവിയില്‍ നിന്നും വിരമിച്ച അദ്ദേഹം യു എസില്‍ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കാരലീനയില്‍ അധ്യാപക ജോലിയില്‍ പ്രവേശിക്കും എന്നും പറഞ്ഞിരുന്നു. അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നതിനായി ടി കെ വിനോദ് കുമാർ ഇന്ന് വിദേശത്തേക്ക് തിരിക്കും