ഹ്യുസ്റ്റൺ:ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി ജോര്‍ജ് റിപ്പബ്ലിക്കായി മാറുകയാണെന്ന പ്രസ്താവന ഒരിക്കലും അംഗീകരിക്കാൻ സാധിക്കയില്ല എന്നും അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മാറ്റം എന്നെപ്പോലുള്ള റിപ്പബ്ലിക്കൻ പ്രവർത്തകരെ ലജ്ജിപ്പിക്കുന്നുവെന്നും അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു.

കെ.പി. ജോര്‍ജ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെയും മൂല്യങ്ങളെയും സ്ഥിരമായി എതിര്‍ത്തിരുന്ന ഒരു ആജീവനാന്ത ഡെമോക്രാറ്റാണ്. ഇപ്പോള്‍ ഗുരുതരമായ പണമിടപാടുകളും മറ്റ് ദുരുപയോഗങ്ങളും ഉള്‍പ്പെടെയുള്ള കുറ്റാരോപണങ്ങള്‍ നേരിടുമ്പോള്‍ താന്‍ ഒരു റിപ്പബ്ലിക്കന്‍ ആണെന്ന് അവകാശപ്പെടുന്നത് സ്വയം ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു കുതന്ത്രമാണെന്നു എബി തോമസ് അഭിപ്രയപെട്ടു.

കുറ്റാരോപണങ്ങൾ നേരിടുന്ന അദ്ദേഹത്തെ ഒരു കാരണവശാലും അദ്ദേഹത്തെ റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗത്വം നൽകരുതെന്ന അപേക്ഷ പ്രസിഡന്റിനെ അറിയിക്കുമെന്നും തോമസ് അറിയിച്ചു.

എബി തോമസ്
(പ്രസിഡണ്ട്
അമേരിക്കൻ മലയാളി വെൽഫയർ അസോസിയേഷൻ)