ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണു കുരിശാരോഹണം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിവസം.ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈ ദിവസം ആചരിക്കുന്നതു പ്രാര്‍ഥനയോടും ഉപവാസത്തോടുമാണ്.
ദേവാലയങ്ങളില്‍ രാവിലെ മുതൽ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. യേശുവിനു തന്റെ പ്രിയപ്പെട്ട മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായിട്ടാണ് ഈ കുരിശ് മരണം ഓര്‍ക്കുന്നത്. ഓരോ ദുഃഖവെള്ളിയും ലോകത്തിനു നല്കുന്ന സന്ദേശം ത്യാഗത്തിന്റെയും വിനയത്തിന്റെയുമാണ്.പ്രവാചകന് പ്രവചിച്ചതു യേശു ക്രിസ്തുവിന്റെ മരണത്തോടെ നിവര്‍ത്തിയായി.യേശു പടയാളികളുടെ കൈകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്ത ഈ വെള്ളിയാഴ്ചയെ നല്ല വെള്ളി എന്നാണ് വിശേഷിപ്പിക്കുന്നത്. വിവിധ മതമേലധ്യക്ഷന്മാരും വൈദീകരും പ്രാര്‍ഥനാ ശുശ്രൂഷകൾക്കും കുരിശിന്റെ വഴിക്കും കാർമികരാകും.
കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറായില്‍ നടക്കുന്ന ദു:ഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലില്‍ രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടെ ദുഖഃവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. ഒന്നാം ശുശ്രൂഷ, സ്ലീബാ വന്ദനവിന്റെ ശുശ്രൂഷ, കബറടക്ക ശുശ്രൂഷ, നേർച്ചക്കഞ്ഞി. വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് ജാഗരണ പ്രാർഥനയും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ പരിശുദ്ധ കുർബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് കർത്താവിന്റെ പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, കുരിശിന്റെ വഴി. മുഖ്യകാർമികൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ. വൈകുന്നേരം 6.45ന് പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ദിവ്യകാരുണ്യ ആരാധന. ഉച്ചയ്ക്ക് 12.30ന് നേർച്ചകഞ്ഞി. മൂന്നിന് പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾ. മുഖ്യകാർമികൻ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.
യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ പള്ളിക്കര സെൻ്റ്. മേരീസ് കത്തീഡ്രലിൽ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.



