2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, താൻ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ എംപി. യുഡിഎഫ് സർക്കാർ വന്നാൽ ജയിച്ച എംഎൽഎമാരുടെ അഭിപ്രായം കേട്ടതിന് ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്ന് ശശി തരൂർ പറഞ്ഞു. യുഡിഎഫ് ഉറപ്പായും അധികാരത്തിൽ എത്തുമെന്നും ശശി തരൂർ പറഞ്ഞു.
‘നിങ്ങൾ എന്നെക്കൊണ്ട് എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം. ഞാൻ അങ്ങനെയൊന്നും പറയുന്നില്ല’ കോൺഗ്രസ് അവരുടെ നേതാവിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ തരൂർ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ ഒരു സാധാരണ രീതിയുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, വിജയിച്ച എംഎൽഎമാരെ പാർട്ടി പ്രതിനിധി സന്ദർശിക്കും. എംഎൽഎമാർക്ക് എന്താണ് വേണ്ടതെന്ന് ആ വ്യക്തിക്ക് മനസ്സിലാകും, ഹൈക്കമാൻഡ് അത് കണക്കിലെടുത്ത് അന്തിമ തീരുമാനം എടുക്കും. അതിനുശേഷം, അവർ ഒരു നിയമങ്ങളോ പരിധികളോ പാലിക്കേണ്ടതില്ല. അവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം’ശശി തരൂർ പറഞ്ഞു.



