സിറിയയിലെ സ്ഥിതിഗതികൾ മാറി മറിയുകയാണ്. ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയില്‍ അധികാര കൈമാറ്റത്തിന്റെ ചലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സിറിയയുടെ ഭരണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത് 45 കാരനായ അബു മുഹമ്മദ് അല്‍ ജുലാനിയാണ്. ആരാണ് അബു മുഹമ്മദ് അല്‍ ജുലാനി എന്ന് നോക്കാം…
ഇതാദ്യമായല്ല ജുലാനിയുടെ പേര് വാർത്തകളിൽ ഇടം നേടുന്നത്. 1982 ൽ സൗദി അറേബ്യയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ പെട്രോളിയം എഞ്ചിനീയറായിരുന്നു. കുട്ടിക്കാലത്ത് ഏഴ് വർഷം സൗദി അറേബ്യയിൽ താമസിച്ച അദ്ദേഹം പിന്നീട് കുടുംബം സിറിയയിലേക്ക് മടങ്ങി.
2003ലാണ് ജുലാനി അൽ ഖ്വയ്ദയിൽ ചേരുന്നത്. അക്കാലത്ത് അമേരിക്ക ഇറാഖിനെ ആക്രമിച്ചിരുന്നു. പിന്നീട് 2011-ൽ അദ്ദേഹം സ്വന്തമായി ഒരു പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചു, അതിനെ ജബത്ത് അൽ-നുസ്ര എന്ന് വിളിക്കുന്നു. പിന്നീട് ഈ സംഘം ഹയാത്ത് തഹ്രീർ അൽ-ഷാം (HTS) ആയി മാറി.



