2026 ലെ പുതുവത്സര ദിനത്തിനായി വൻ തയ്യാറെടുപ്പുമായി വാട്ട്‌സ്ആപ്പ്. ഇത്തവണ ഈ മെസേജിംഗ് ആപ്പിൽ പുതിയ സ്റ്റിക്കറുകൾ, പുതിയ വീഡിയോ കോൾ ഇഫക്റ്റുകൾ, അതിന്റെ സ്റ്റാറ്റസിനായി പുതിയ ലേഔട്ട് എന്നിവ അടക്കം കാര്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് പുതിയ സ്റ്റിക്കറുകളും ആനിമേഷനുകളും പുറത്തിറക്കി. 

മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് പുതുവത്സര ദിനത്തിൽ 24 മണിക്കൂറിൽ വാട്ട്‌സ്ആപ്പിന്റെ ഉപയോഗം കൂടുതലാണെന്ന് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.