വയനാട്ടിലെ ചൂരൽമലയിലെ പോളിംഗ് ബൂത്തിലെത്തിയ ആളുകൾക്ക് ഇന്ന് തിരഞ്ഞെടുപ്പ് ദിവസം മാത്രമായിരുന്നില്ല. ഉരുൾപൊട്ടലിന് ശേഷം ആദ്യമായി സുഹൃത്തുക്കളേയും അയൽവാസികളുമായും കണ്ടുമുട്ടിയത് വൈകാരിക നിമിഷംകൂടിയായിരുന്നു. ദുരന്തമുഖത്തെ അതിജീവിച്ചവരിൽ പലരും ബന്ധുവീടുകളിലും മറ്റിടങ്ങളിലുമായിരുന്നു. ഇവർ ലോട്ട് രേഖപ്പെടുത്താൻ വീണ്ടും ചൂരൽമലയിൽ എത്തി.
ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവരെ പൂക്കൾ നൽകി സ്വീകരിച്ചും ആളുകൾ കെട്ടിപ്പിടിച്ച് കരയുന്ന വികാരഭരിതമായ രംഗമായിരുന്നു അത്. ഇത്രയും നാളുകൾക്ക് ശേഷം പ്രിയപ്പെട്ടവരെ കണ്ടതിൽ സന്തോഷമുണ്ടെന്ന് അട്ടമലയിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളായ അംബിക പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ തേയിലത്തോട്ടത്തിലായിരുന്നു അംബിക ജോലി ചെയ്തിരുന്നത്. ജൂലൈ 30ന് ഉരുൾപൊട്ടലുണ്ടായതിന് ശേഷം ആദ്യമായാണ് ചൂരൽമലയിലെത്തിയത്.
മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടിയിലേക്ക് മാറിയ മറ്റൊരു വോട്ടർ രാംനാഥും അനുഭവം പങ്കുവെച്ചു: “ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ സുഹൃത്തുക്കളെ കാണുന്നത്. ഞാൻ അട്ടമലയിലാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് ഒരിക്കൽ മാത്രമേ ഞാൻ ഇവിടെ വന്നിട്ടുള്ളൂ. ഞാൻ ഇവിടെ വന്നത് വോട്ട് ചെയ്യാനാണ്.



