യുഎസ് ആക്രമണ ഭീഷണി മുറുകിയതോടെ ഇന്ത്യക്കാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. തീര്‍ഥാടകര്‍, വാണിജ്യാവശ്യത്തിന് പോയവര്‍, വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉടന്‍ മടങ്ങണം. വിമാനമടക്കം ലഭ്യമായ യാത്രാ ഉപാധികള്‍ ഉപയോഗപ്പെടുത്താനും നിര്‍ദേശം. സഹായത്തിന് ബന്ധപ്പെടാനും അറിയിപ്പില്‍ പറയുന്നു.
‘ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും നിലവില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വിടണമെന്ന് നിര്‍ദേശിക്കുന്നു.’- അറിയിപ്പില്‍ പറയുന്നു.



