ടെൽഅവീവ്: ഇറാനെതിരായ ആക്രമണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ പതിയെ കുറയ്ക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ടെൽഅവീവിലെ ഇസ്രയേൽ മിലിട്ടറി അണ്ടർഗ്രൗണ്ട് കമാൻഡ് സെന്ററിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ പ്രസ്താവന.