മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുമ്പോൾ ജില്ല കളക്ടർ അലക്‌സ് വർഗീസിന്റെ നേതൃത്വത്തിൽ ആദരവ് നൽകും. തുടർന്ന് ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണുന്നതിനുള്ള അവസരം ഒരുക്കും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എട്ട് സ്ഥലങ്ങൾ ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. ഓച്ചിറ അമ്പലത്തിന് കിഴക്കുവശം വച്ചാണ് സ്വീകരിക്കുക. തുടർന്ന് കെ പി എ സി , ജി ഡി എം ഹാൾ, കരീലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി ഡി മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ആദരവർപ്പിക്കാം. തുടർന്ന് വി എസിന്റെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കും. വിലാപയാത്ര ജില്ലയിൽ കടന്നുപോകുന്ന വഴി ദേശീയപാത വഴി വരുന്ന വിലാപയാത്ര കുറവൻതോട് നിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വി എസിന്റെ വീട്ടിലേക്ക് പ്രവേശിക്കും.

ബുധനാഴ്ച രാവിലെ ഭൗതികദേഹം പഴയ നടക്കാവ്,കൈതവന, പഴവീട് വഴി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവമ്പാടി, ജനറൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്,ഡബ്ലിയു ആൻഡ് സി, ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. ഇവിടുത്തെ പൊതുദർശനത്തിനു ശേഷം സി സി എസ് ബി റോഡ് ,കണ്ണൻവർക്കി പാലം,കളക്ടറേറ്റ്,വലിയകുളം ,പുലയൻ വഴി,തിരുവമ്പാടി വഴി വലിയ ചുടുകാട് എത്തിക്കും.