വി.എസ്.അച്യുതാനന്ദനുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങേണ്ടെന്ന് അമ്മയുള്‍പ്പെടെ കുടുംബം കൂട്ടായി എടുത്ത തീരുമാനമാണെന്ന് മകന്‍ വി.എ.അരുണ്‍കുമാര്‍ മനോരമ ന്യൂസ് നേരേചൊവ്വേയില്‍. അച്ഛന് കിട്ടുന്ന ഏത് അംഗീകാരവും സന്തോഷം നല്‍കുന്നതാണ്. പത്മ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ നടത്തിയത് സ്വാഭാവികപ്രതികരണമാണ്. പ്രഖ്യാപനവും വാങ്ങുന്നതും രണ്ടായി തന്നെയാണ് കാണുന്നതെന്നും അരുണ്‍കുമാര്‍  നേരേചൊവ്വേയില്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍. പാര്‍ട്ടിക്കുടുംബമാണ്, പാര്‍ട്ടിയാണ് അവസാനവാക്ക്. പാര്‍ട്ടി തീരുമാനമനുസരിച്ച് മുന്നോട്ട് പോകും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകളോട്  നേരേചൊവ്വേയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.