ഡിസംബർ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വോട്ടർക്കെതിരെയാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്. നെടുമങ്ങാട് കായ്പ‌ാടി സ്വദേശി സെയ്‌താലി എസ് എസിനെതിരേയാണ് ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകൾ പ്രകാരം കേസെടുത്തത്.