എഴുപത്തൊന്നാമത് ദേശീയപുരസ്കാര നേട്ടത്തിൽ പ്രതികരിച്ച് നടൻ വിജയരാഘവൻ. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായത്.
പണ്ടൊക്കെ പുരസ്കാരങ്ങൾ പ്രതീക്ഷിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കാറില്ല. കിട്ടിയത് വലിയ സന്തോഷം. പൂക്കാലം സിനിമയ്ക് വേണ്ടി നടത്തിയ രൂപമാറ്റവും അത് വിശ്വസനീയമായി വന്നതും റോണെക്സ് എന്ന മേക്കപ്പ്മാന്റെ കഴിവാണ്. ഈ അവസരത്തിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്ക് തന്ന സംവിധായകനെയും നിർമാതാവിനേയും ഓർക്കുന്നു. അവർ തന്ന അവസരമാണ് എന്നെ അവാർഡിന് അർഹനാക്കിയത്’- അദ്ദേഹം പ്രതികരിച്ചു. അമ്പതിലധികം വർഷങ്ങൾ ചലച്ചിത്രമേഖലയിൽ പൂർത്തിയാക്കിയ വേളയിലാണ് വിജയരാഘവനെത്തേടി ദേശീയ പുരസ്കാരം എത്തിയിരിക്കുന്നത്
2023-ൽ ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജരാഘവൻ ദേശീയ പുരസ്കാരത്തിന് അർഹനായത്. ചിത്രത്തിൽ അദ്ദേഹം ഇട്ടൂപ്പ് എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്. സിനിമയിലെ അദ്ദേഹത്തിന്റ ഗെറ്റപ്പും അഭിനയ മികവും വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. കെപിഎസി ലീല, ബേസിൽ ജോസഫ്,വിനീഷ് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.