ചെ​ന്നൈ: ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് വേ​ളാ​ങ്ക​ണ്ണി സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ എ​ത്തു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് പ​ള്ളി​പ്പ​രി​സ​ര​ത്ത് വ​ൻ തി​ര​ക്ക്. വി​ജ​യ്‌​യെ കാ​ണാ​ൻ പു​ല​ർ​ച്ചെ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം വി​ജ​യ് സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇതോടെ പ്ര​വ​ർ​ത്ത​ക​ർ പ​ള്ളി​യി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. അ​ൾ​ത്താ​ര​യു​ടെ മു​ന്നി​ൽ നി​ന്നാ​ണ് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്.

തുടർന്ന് രാ​വി​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന മു​പ്പ​തു മി​നി​റ്റ് വൈ​കി. പ​ള്ളി​ക്കു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണും ഫോ​ട്ടോ​ഗ്രാ​ഫി​യും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് ആ​ളു​ക​ൾ ക​യ​റി​യ​ത്.